പെരുമ്പടപ്പ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു

95

പെരുമ്പടപ്പ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരം 2024 എന്ന പേരില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് ഒ.എന്‍.വി ഹാളില്‍ ചേര്‍ന്ന സദസ്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി നിസാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ കെ.ഇമ്പിച്ചിക്കോയ മോട്ടിവേഷന്‍ ക്ലാസ് നയിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൗദ അബ്ദുള്ള, മെമ്പര്‍മാരായ അഷറഫ്, ടി എച്ച് മുസ്തഫ, സക്കരിയ , സുനില്‍ ദാസ് , സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സുലൈഖ തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷാദത്ത് ടീച്ചര്‍ സ്വാഗതവും സെക്രട്ടറി അമ്പിളി നന്ദിയും പറഞ്ഞു. എല്‍.എസ്.എസ്, യു.എസ്.എസ്, എസ്എസ്എല്‍സി, പ്ലസ്ടു, റിട്ടയേഡ് ചെയ്ത അംഗന്‍വാടി അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.