ഡി.പി.സി അംഗമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലനെ നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വികസനകാര്യസ്ഥിരസമിതി അധ്യക്ഷ പുഷ്പ ജോണ്‍ കൗണ്‍സിലര്‍മാര്‍ക്ക് വേണ്ടി ചെയര്‍പേഴ്‌സണെ പൊന്നാട അണിയിച്ച് ആദരിച്ചു. നഗരസഭയില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.ജി.ജയപ്രകാശ്, മറ്റു സ്ഥിരം സമിതി അധ്യക്ഷരായ ടി.സോമശേഖരന്‍, ആര്‍ഷാ ജിജു, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നഗരസഭാ പ്രതിനിധികള്‍ക്കായി നീക്കിവെച്ച വനിതാ സംവരണ വിഭാഗത്തില്‍ നിന്നാണ് സൗമ്യ അനിലന്‍ എതിരില്ലാതെ ഡി.പി.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.



