30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Velur വേലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രതിഷേധം ; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍

വേലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രതിഷേധം ; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍

27

പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ പറഞ്ഞു. സിസിടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബാങ്കില്‍ നിന്നും വായ്പയെടുത്തു ഭീമമായ കുടിശ്ശിക വരുത്തിയ രണ്ട് മെമ്പര്‍മാര്‍ സഹകരണ നിയമ പ്രകാരം അയോഗ്യരാണ്. അത്പ്രകാരം ഇവര്‍ സ്വമേധയാ രാജിവെക്കുകയായിരുന്നു. ഇത് മിനിറ്റ്‌സ് രേഖപ്പെടുത്തി ഇവര്‍ ഒപ്പുവച്ചിട്ടുണ്ട്. രണ്ടു ദിവസത്തിന് ശേഷം രാജി പിന്‍വലിക്കുകയാണെന്ന് ഇവര്‍ അറിയിച്ചിരുന്നെങ്കിലും മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയതിനാല്‍ തീരുമാനം മാറ്റുവാന്‍ നിയമപ്രകാരം കഴിയില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളതെന്ന് സുരേഷ് മമ്പറമ്പില്‍ പറഞ്ഞു ബാങ്ക് വാഹനത്തിന്റെ താല്‍ക്കാലിക ഡ്രൈവര്‍ തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനകളില്‍ മുഖ്യപങ്കാളിയാണ്. ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി തന്നെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്നെ പുറത്താക്കി പ്രസിഡന്റ് സ്ഥാനം കൈക്കലാക്കുവാനുള്ള ചിലരുടെ ഗൂഢ തന്ത്രമാണ് അവിശ്വാസപ്രമേയത്തിനും പ്രതിഷേധത്തിനും പുറകിലെന്നും പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT
error: Content is protected !!