ഫേസ്ബുക്കില്‍ വിദ്യാര്‍ത്ഥിയുടെ അപകടമരണം പങ്കുവെച്ച ആക്ട്സ് സെക്രട്ടറിക്കെതിരെ കേസെടുത്തതില്‍ പ്രതിക്ഷേധിച്ച് കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റി കുന്നംകുളം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു, നിരവധി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തൃശ്ശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ മത്സര ഓട്ടത്തെ തുടര്‍ന്ന് മുണ്ടൂരില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് മരണപ്പെട്ട കേച്ചേരി സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ മരണം സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചതിനെതിരെ, കലാപത്തിന് ആഹ്വാനം ചെയ്തെവെന്ന വകുപ്പ് ചുമത്തി കേച്ചേരി ആക്ട്സ് സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ എം.എം. മുഹസിനെതിരെ കുന്നംകുളം പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
Home Bureaus Kunnamkulam കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റി കുന്നംകുളം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി...