കനത്ത മഴയെ തുടര്‍ന്ന് തടസ്സപ്പെട്ട വൈദ്യുതി ബന്ധം നാലുദിവസമായിട്ടും പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി കോണ്‍ഗ്രസ് നേതാവ്. അണ്ടത്തോട് പാപ്പാളി സ്വദേശി റാഫി മാലിക്കുളമാണ് പുന്നയൂര്‍ക്കുളം വൈദ്യുതി ഓഫീസിനുള്ളില്‍ രാത്രിയില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 ന് റാഫിയുടെ സഹോദരി ഷാഹിത വാടകയ്ക്ക് താമസിക്കുന്ന പാപ്പാളിയിലെ വീട്ടില്‍ സര്‍വീസ് വയര്‍ തകരാറിലായതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു ഇതേ തുടര്‍ന്ന് വൈദ്യുതി ഓഫീസിലും മറ്റും ഇവര്‍ പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല.
തുടര്‍ന്ന് തിരുവനന്തപുരത്തെ പരാതി പരിഹാര സെല്ലിലും പരാതി നല്‍കിയെങ്കിലും ഇവരും കൈയൊഴിഞ്ഞു. ഇതോടെയാണ് ഷാഹിതയുടെ സഹോദരന്‍ റാഫി മാലിക്കുളം പുന്നയൂര്‍ക്കുഉത്തെ കെഎസ്ഇബി സെക്ഷന്‍ ഓഫിസിനുള്ളില്‍ കുത്തിയിരുപ്പു സമരം നടത്തിയത്. രാത്രി 8.30 ഓടെ ആരംഭിച്ച സമരം അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് 10.15 ന് അവസാനിപ്പിച്ചു.