23.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Kunnamkulam ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ച, ആര്‍ത്താറ്റ് സെന്റ് ലൂസിയ ചില്‍ഡ്രന്‍സ് ഹോം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു

ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ച, ആര്‍ത്താറ്റ് സെന്റ് ലൂസിയ ചില്‍ഡ്രന്‍സ് ഹോം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു

197

ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ച, ആര്‍ത്താറ്റ് സെന്റ് ലൂസിയ ചില്‍ഡ്രന്‍സ് ഹോം ആര്‍ത്താറ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. 2017 ലെ ചുഴലികാറ്റിനെ തുടര്‍ന്ന് ആര്‍ത്താറ്റ് മേഖലയില്‍ നാശ നഷ്ടം ഉണ്ടായ സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആര്‍ത്താറ്റ് സെന്റ് ലൂസിയ ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി വന്നതിന്റെ അനുഭവങ്ങള്‍ മുതിര്‍ന്ന കുട്ടികള്‍ പ്രവര്‍ത്തകരുമായി പങ്കുവെച്ചു. ആര്‍ത്താറ്റ് മണ്ഡലം കമ്മിറ്റി ഉച്ച ഭക്ഷണവും ഒരുക്കിയിരുന്നു. മണ്ഡലം പ്രസിഡന്റ് മിഷ സെബാസ്റ്റ്യന്‍, കാര്‍ഷിക കാര്‍ഷികേതര സഹകരണ പ്രസിഡന്റ് എം.എസ് സുഗുണന്‍, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സത്യഭാമ, മണ്ഡലം വൈസ് പ്രസിഡന്റ് സി കെ ഷാജി, സെക്രട്ടറി രാജേഷ്, ബ്ലോക്ക് ഭാരവാഹി ആബിത, ജോയ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT
error: Content is protected !!