മരത്തംകോട് പുതിയമാത്തൂര്‍ ചിറയ്ക്കല്‍ ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ഞായറാഴ്ച മഹാഗണപതിഹോമം നടക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. രാമായണ മാസാചരണത്തിനോടനുബന്ധിച്ച് ദിവസേന ഗണപതിഹോമം, തൃകാലപൂജ, ചുറ്റുവിളക്ക്, നിറമാല എന്നി വഴിപാടുകളും നടത്തി വരുന്നുണ്ട്.