കൊച്ചന്നൂര്‍ ശ്രീ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ രാമായണ മാസാചാരണത്തിന് തുടക്കം

കൊച്ചന്നൂര്‍ ശ്രീ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ രാമായണ മാസാചാരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും ഗണപതി ഹോമവും ആദ്യ പത്ത് ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ വൈകീട്ട് ദീപാരാധനക്ക് ശേഷം ഔഷധ കഞ്ഞി വിതരണവും ഉണ്ടായിരിക്കും. പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ശ്രീജിത്ത് ആലപ്പുഴ, ക്ഷേത്രം തന്ത്രി അനില്‍ കണ്ടമ്പുള്ളി തുടങ്ങിയവര്‍ കാര്‍മികത്വം വഹിച്ചു. പരിപാടികള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് മോഹനന്‍ പൊലിയാടത്ത്, സെക്രട്ടറി വിനേഷ് താണിശ്ശേരി, ഖജാന്‍ജി എ പി കുഞ്ഞിമോന്‍, സുധീര്‍ പണ്ടാരപ്പറമ്പില്‍, വിജു കൊടിയാട്ടില്‍, സജിവ് കുന്നുംകാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT