അംബേദ്കര്‍ ഗ്രാമവികസന പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കാണിയാമ്പാല്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാന പട്ടികജാതി വികസന വകുപ്പ് മുഖേനെ നടപ്പിലാക്കുന്ന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം എ.സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഒരു കോടി രൂപ അടങ്കലില്‍ പ്രദേശത്തെ പട്ടികജാതി നഗറിന്റെ സമഗ്രവികസനത്തിനായാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഭവനപുനരുദ്ധാരണം, റോഡ് റീടാറിംഗ്, കുടിവെള്ള പദ്ധതി, കമ്മ്യൂണിറ്റി ഹാള്‍ നവീകരണം, തെരുവുവിളക്കുകള്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ  സജിനി പ്രേമന്‍, റ്റി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, വാര്‍ഡ് കൗണ്‍സിലര്‍ വി കെ സുനില്‍കുമാര്‍, പട്ടികജാതി വികസന ഓഫീസര്‍ എം എന്‍ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT