31.7 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Guruvayur വ്യവസായ സംഗമവും സംരഭകത്വ ബോധവല്‍ക്കരണ ശില്പശാലയും നടന്നു

വ്യവസായ സംഗമവും സംരഭകത്വ ബോധവല്‍ക്കരണ ശില്പശാലയും നടന്നു

34

ലഘു ഉദ്യോഗ് ഭാരതി ഗുരുവായൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യവസായ സംഗമവും, സംരഭകത്വ ബോധവല്‍ക്കരണ ശില്പശാലയും നടന്നു. ഗുരുവായൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഫ്രീഡം ഹാളില്‍ നടന്ന ശില്‍പ്പശാല ലഘു ഉദ്യോഗ് ഭാരതി നാഷ്ണല്‍ വര്‍ക്കിംഗ് കമ്മിറ്റി മെമ്പറും, കേരള സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ എന്‍.കെ വിനോദ് ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യപ്രഭാഷണം നടത്തി. ലഘു ഉദ്യോഗ് ഭാരതി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ വേണുഗോപാല്‍ അധ്യക്ഷനായി.  എംഎസ്എംഇ അസിസ്റ്റന്റ് ഡയറക്ടര്‍ കെ രേഖ , സംസ്ഥാന വ്യവസായ വകുപ്പ് ചാവക്കാട് താലൂക്ക് അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ പി.ജി ജിനി , കനറാ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കൃഷ്ണമോഹന്‍ തുടങ്ങിയവര്‍ വിവിധ പദ്ധതികളെകുറിച്ച് സംസാരിച്ചു.

ADVERTISEMENT
error: Content is protected !!