ഉപ്പുങ്ങല്‍ സബ്‌സ്റ്റേഷന്‍ റോഡില്‍ അഴുകിയ നിലയില്‍ മുള്ളന്‍പന്നിയുടെ ജഡം കണ്ടെത്തി

പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ സബ്‌സ്റ്റേഷന്‍ റോഡില്‍ അഴുകിയ നിലയില്‍ മുള്ളന്‍പന്നിയുടെ ജഡം കണ്ടെത്തി. പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നീക്കം ചെയ്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് അജ്ഞാത വാഹനമിടിച്ച് മുള്ളന്‍പന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും ജഡം കുഴിച്ചുമൂടാന്‍ തയ്യാറായിട്ടില്ല. പുഴുവരിക്കുന്ന ജഡത്തില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നുണ്ട്. ഇതുകാരണം വഴി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വനംവകുപ്പ് അധികൃതരാണ് നടപടി എടുക്കേണ്ടതെന്ന് സൂചിപ്പിച്ച പഞ്ചായത്ത് അധികൃതര്‍ എത്രയും പെട്ടെന്ന് ജഡം മറവ് ചെയ്യുവാനുള്ള നടപടി എടുക്കുമെന്നും പറഞ്ഞു.

ADVERTISEMENT