വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

Cots distributed to the elderly

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2024-25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു.  പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത 114 പേര്‍ക്കാണ് കട്ടിലുകള്‍ വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് ഫണ്ട് 3,5 300 രൂപയും, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് 46,184 രൂപയും പുന്നയൂര്‍ പഞ്ചായത്ത് പ്ലാന്‍ ഫണ്ട് 1,15,3000 രൂപയും ഉള്‍പ്പെടെ 4,66,784 രൂപ ഉപയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ആല്‍ത്തറ ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഇ കെ നിഷാറിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ടീച്ചര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മെമ്പര്‍മാരായ സജിത ജയന്‍, ഇന്ദിര പ്രബുലന്‍, അനിത ധര്‍മ്മന്‍, ശോഭ പ്രേമന്‍, അബു താഹിര്‍, ഷംസു അജിത ഭരതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ആലത്തയില്‍ മൂസ സ്വാഗതവും ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ കെ കെ സിന്ധു നന്ദി പറഞ്ഞു.

 

ADVERTISEMENT