സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുന്നംകുളം നഗരത്തില്‍ പോസ്റ്റര്‍ പ്രചരണം നടത്തി. കുന്നംകുളം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പോസ്റ്റര്‍ പ്രചരണം നടത്തിയത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍ ഉദ്ഘാടനം ചെയ്ത. ഈസ്റ്റ് മേഖലാ പ്രസിഡണ്ട് ഡെയ്‌സി ജോയ്, സെക്രട്ടറി അജിത അശോകന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഷിജി നികേഷ്, ശ്രീജ, സ്വാതി, സുനന്ദ, വത്സല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.