സി.പി.എം ചിറ്റാട്ടുകര ലോക്കല്‍ സമ്മേളനം സമാപിച്ചു

സി.പി.എം ചിറ്റാട്ടുകര ലോക്കല്‍ സമ്മേളനം സമാപിച്ചു. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സി.പി.എം. ചിറ്റാട്ടുകര ലോക്കല്‍ സമ്മേളനം റെഡ് വളണ്ടിയര്‍ മാര്‍ച്ച്, പ്രകടനം പൊതുസമ്മേളനം എന്നി പരിപാടികളോടെയാണ് സമാപിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം ചിറ്റാട്ടുകര കിഴക്കേത്തലയില്‍ സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണന്‍ നഗറിലെത്തി സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു. മണലൂര്‍ ഏറിയാ കമ്മിറ്റി അംഗം പി.ജി.സുബിദാസ് അദ്ധ്യക്ഷനായി.

ADVERTISEMENT