24.1 C
Kunnamkulam
Saturday, August 8, 2026
Home Bureaus Erumapetty സി.പി.എം കിഴക്കുമുറി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനം നടത്തി

സി.പി.എം കിഴക്കുമുറി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനം നടത്തി

83

സെപ്തംബര്‍ അഞ്ചിന് നടക്കുന്ന സി.പി.എം കടങ്ങോട് കിഴക്കുമുറി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനം നടത്തി. കടങ്ങോട് അക്കിക്കാവ് റോഡില്‍ മഞ്ഞാറപ്പാടത്ത് റോഡിന് ഇരുവശവും കാട് പിടിച്ച് നിന്നിരുന്ന സ്ഥലം വെട്ടി വൃത്തിയാക്കി. ഇവിടേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഭക്ഷിക്കാന്‍ വരുന്ന നായ്ക്കള്‍ കാല്‍നട യാത്രക്കാര്‍ക്കും ബൈക്ക് യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയും പലപ്പോഴും അപകടങ്ങള്‍ക്ക് കാരണവുമാകാറുണ്ട്. സി.പി.എം വടക്കാഞ്ചേരി എരിയാ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയന്‍ ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!