കുത്തകകള്‍ക്ക് കൊള്ളലാഭം ലഭിക്കുന്നതിന് ഒത്താശ ചെയ്യുന്ന ദല്ലാളുമാരായി കേന്ദ്ര സര്‍ക്കാര്‍ അധ:പതിച്ചു – എ.വിജയരാഘവന്‍

ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് കൊള്ളലാഭം ലഭിക്കുന്നതിന് ഒത്താശ ചെയ്യുന്ന ദല്ലാളുമാരായി കേന്ദ്ര സര്‍ക്കാര്‍ അധ:പതിച്ചുവെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍. സി.പി.എം. കുന്നംകുളം ഏരിയാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എരനെല്ലൂര്‍ വിഷ്ണു ക്ഷേത്ര മൈതാനിയില്‍ നിന്നും ആയിരത്തോളം ചുവപ്പ് സേനാംഗങ്ങള്‍ മാര്‍ച്ച് ചെയ്ത് പൊതു സമ്മേളന വേദിയായ സീതാറാം യെച്ചൂരി – കോടിയേരി ബാലകൃഷ്ണന്‍ നഗറിലെത്തി. ചൂണ്ടല്‍, കേച്ചേരി ലോക്കല്‍ കമ്മിറ്റിയ്ക്ക് കീഴിലുള്ള ബ്രാഞ്ചുകളില്‍ നിന്നുള്ള നൂറ് കണക്കിന് പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ അണിനിരന്ന പ്രകടനവും പൊതുസമ്മേളന വേദിയിലെത്തി സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ഏരിയാ സെക്രട്ടറി കെ. കൊച്ചനിയന്‍ അധ്യക്ഷനായി.

ADVERTISEMENT