26.8 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സനായി സി.പി.എമ്മിലെ സുനിത അരവിന്ദനെ തെരഞ്ഞെടുത്തു

ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സനായി സി.പി.എമ്മിലെ സുനിത അരവിന്ദനെ തെരഞ്ഞെടുത്തു

ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സനായി സി.പി.എമ്മിലെ സുനിത അരവിന്ദനെ തെരഞ്ഞെടുത്തു. രാവിലെ 10ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ ഓപ്പണ്‍ ബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. സി.പി.ഐയിലെ കെ.കെ.ജ്യോതിരാജാണ് പേര് നിര്‍ദ്ദേശിച്ചത്. സി.പി.എമ്മിലെ ബിന്ദു അജിത് കുമാര്‍ പിന്താങ്ങി. കോണ്‍ഗ്രസിലെ ബിന്ദു നാരായണനായിരുന്നു യു.ഡി.എഫ് സ്ഥനാര്‍ത്ഥി. കോണ്‍ഗ്രസിലെ ബഷീര്‍ പൂക്കോടാണ് നിര്‍ദ്ദേശിച്ചത്. മുസ്ലീം ലീഗിലെ റഷീദ് കുന്നിക്കല്‍ പിന്താങ്ങി. സുനിത അരവിന്ദന് 27 വോട്ടും ബിന്ദു നാരായണന് 17 വോട്ടും ലഭിച്ചു. കൂടുതല്‍ വോട്ട് നേടിയ സുനിത അരവിന്ദനെ ചെയര്‍പേഴ്‌സനായി വരണാധികാരി എന്‍. വിജയകുമാര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

ADVERTISEMENT
error: Content is protected !!