26.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Chavakkad യാത്രക്കാര്‍ക്ക് ദുരിതമായി ദേശീയപാതയിലെ ഗര്‍ത്തം

യാത്രക്കാര്‍ക്ക് ദുരിതമായി ദേശീയപാതയിലെ ഗര്‍ത്തം

24

ദേശീയപാതയിലെ ഗര്‍ത്തം യാത്രക്കാര്‍ക്ക് ദുരിതമായി. ചൊവ്വാഴ്ച വൈകിട്ടാണ് അകലാട് ദേശീയപാത 66 ഒറ്റയ്‌നി മേല്‍പ്പാലത്തിന് കീഴെ വലിയ ഗര്‍ത്തം രൂപപ്പെട്ടത്. അണ്ടര്‍ഗ്രൗണ്ട് സംവിധാനം വഴി റോഡിന് കുറുകെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പുറത്തേക്ക് വന്നതാണ് ഇവിടെ കുഴി രൂപപെടുവാന്‍ ഉണ്ടായ കാരണം. ഏതാണ്ട് 4 അടിയോളം താഴ്ചയിലാണ് കുഴി രൂപപ്പെട്ടിട്ടുള്ളത്. റോഡ് നിര്‍മാണം നടക്കുമ്പോള്‍ വാട്ടര്‍ അതൊരിറ്റിയുടെ പൈപ്പുകള്‍ പുതിയതും നിലവാരം ഉള്ളത് സ്ഥാപിക്കുവാനോ തയ്യാറാവാത്തതാണ് ഇത്തരത്തില്‍ അപകടകരമായ അവസ്ഥ സംജാതമാകുവാന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഗര്‍ത്തം രൂപപ്പെട്ടത് മുതല്‍ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റസ്ല റഹീം സ്ഥലം സന്ദര്‍ശിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ദേശീയപാത അധികൃതരോടും വാട്ടര്‍ അതോറിറ്റിയോടും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!