27.6 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Erumapetty വാഹനങ്ങൾ കല്ലുകൊണ്ട് വരഞ്ഞു നശിപ്പിക്കുന്ന ‘വിരുതൻ’ പിടിയിൽ; ദൃശ്യങ്ങൾ പുറത്ത്

വാഹനങ്ങൾ കല്ലുകൊണ്ട് വരഞ്ഞു നശിപ്പിക്കുന്ന ‘വിരുതൻ’ പിടിയിൽ; ദൃശ്യങ്ങൾ പുറത്ത്

റോഡരുകില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കല്ല് കൊണ്ട് കോറി വരച്ചു നശിപ്പിക്കുന്ന വിരുതന്‍ നിരീക്ഷണ ക്യാമറയില്‍ കുടുങ്ങി. കുന്നംകുളം – വടക്കാഞ്ചേരി റോഡില്‍ പന്നിത്തടം പെട്രോള്‍പമ്പിന് എതിര്‍ ദിശയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പിലേക്ക് എത്തുന്ന കാറുകളിലാണ്, ഇയാള്‍ കല്ലുപയോഗിച്ച് കോറി വരയ്ക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്കും പെയിന്റിങ്ങിനും എത്തുന്ന വാഹനങ്ങള്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യാറുണ്ട്. ഈ കാറുകളിലാണ് കോറലുകള്‍ വരുത്തുന്നത്.

പൊറുതി മുട്ടിയ വര്‍ക്ക് ഷോപ്പ് ഉടമ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് കോറി വരയുന്ന വ്യക്തിയെ കണ്ടെത്തിയത്. വര്‍ക്ക്‌ഷോപ്പിന് സമീപം താമസിക്കുന്ന പന്തലിങ്ങല്‍ അബുവാണ് ഈ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതെന്ന് കണ്ടെത്തി. ഇയാള്‍ക്കെതിരെ വര്‍ക്ക് ഷോപ്പ് ഉടമ വെള്ളറക്കാട് മനപ്പടി സ്വദേശി പറയങ്ങാട്ടില്‍ ഷനാസ് എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!