നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ചുള്ള നൃത്തോത്സവം ഉദ്ഘാടനം ചെയ്തു

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ പ്രസിദ്ധമായ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ആരംഭിച്ച നൃത്തോത്സവം കലാമണ്ഡലം മോഹിനിയാട്ടം വകുപ്പ് മേധാവി സംഗീത പ്രസാദ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ഓഫീസര്‍ പി ബിജു അധ്യക്ഷത വഹിച്ചു. വൈകിട്ട് ഏഴിന് പ്രദീപ് ചോലയിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന കഥകളി ഉണ്ടായിരിക്കും. ജനുവരി 10 നാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി ആഘോഷിക്കുന്നത്.

ADVERTISEMENT