കസ്റ്റഡി മര്‍ദനം; പോലീസുകാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുന്നതു വരെ കോണ്‍ഗ്രസ് പ്രതിഷേധം തുടരും: അഡ്വ. സണ്ണി ജോസഫ്

യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ മര്‍ദ്ദിച്ച പോലീസുകാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുന്നതു വരെ കോണ്‍ഗ്രസ് പ്രതിഷേധം തുടരുമെന്ന് കെ.പി.സി.സി. പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ്. പറഞ്ഞു. കുറ്റത്തിന്റെ വ്യാപ്തി നോക്കാതെ വ്യക്തിവൈരാഗ്യം തീര്‍ക്കുന്ന രീതിയിലാണ് പോലീസ് സുജിത്തിനെ മര്‍ദ്ദിച്ചത്. വിഷയത്തില്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. കുന്നംകുളം പോലീസിന്റെകസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധിച്ചും, മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി. ആഹ്വാനം ചെയ്ത പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം കുന്നംകുളത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം.

ADVERTISEMENT