31 C
Kunnamkulam
Saturday, September 5, 2026
Home Bureaus Guruvayur ഭ്രൂണഹത്യാ നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സൈക്കിള്‍ റാലി

ഭ്രൂണഹത്യാ നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സൈക്കിള്‍ റാലി

201

അമ്മേ ഞാനും ജീവിച്ചോട്ടെ എന്ന സന്ദേശവുമായി കോട്ടപ്പടിയിലെ യുവജനങ്ങളും കുട്ടികളും സൈക്കിള്‍ റാലി സംഘടിപ്പിച്ചു. 1971 ലെ എം.ടി.പി ആക്റ്റ് ഭ്രൂണഹത്യാ നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന മൂന്നാമത്തെ ‘ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫ് സൈക്കിള്‍ റാലിയാണ് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ നടന്നത്. വികാരി ഫാ.ഷാജി കൊച്ചുപുരയ്ക്കല്‍ പതാക വീശി ഉദ്ഘാടനം നിര്‍വഹിച്ചു. അസി.വികാരി എഡ്‌വിന്‍ ഐനിക്കല്‍ സൈക്കിള്‍ റാലി നയിച്ചു. ട്രസ്റ്റിമാരായ എം എഫ് വിന്‍സെന്റ്, ഡെയ്‌സണ്‍ പഴുന്നാന, ലിന്റോ ചാക്കോ, ജാക്‌സണ്‍ നീലംങ്കാവില്‍, എസ്.എല്‍. മീഡിയ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!