കുന്നംകുളം തെക്കേ അങ്ങാടി സെന്റ് മത്ഥ്യാസ് ദേവാലയത്തില്‍ ദനഹപ്പെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് ദനഹപ്പെരുന്നാള്‍ ആഘോഷിക്കുന്നത്. ഞായറാഴ്ച്ച വൈകിട്ട് 7 ന് സന്ധ്യ നമസ്‌കാരം, പ്രദക്ഷിണം സ്ലൈഹിക വാഴ്‌വും ഉണ്ടായി. ശുശ്രൂഷകള്‍ക്ക് ഇടവക വികാരി. ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്, മുംബൈ ഭദ്രാസനത്തിലെ ഫാ.ടി.യു തോമസ് എന്നിവര്‍ മുഖ്യകാര്‍മികരായി. ഞായറാഴ്ച്ച രാവിലെ 7 ന് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന എന്നിവയുണ്ടായി. വൈകിട്ട് 5 ന് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണവും നടക്കും.