26.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Punnayurkulam ഫാ. ജോസഫ് വടക്കന്റെ 29 -ാമത് ചരമവാര്‍ഷികം ആചരിച്ചു

ഫാ. ജോസഫ് വടക്കന്റെ 29 -ാമത് ചരമവാര്‍ഷികം ആചരിച്ചു

മലബാര്‍ സ്വതന്ത്ര സുറിയാനി സഭയിലെ ദയറ വൈദികനായിരുന്ന ഫാ. ജോസഫ് വടക്കന്റെ 29 -ാമത് ചരമവാര്‍ഷികം തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഭദ്രാസന ഇടവക ദൈവാലയത്തില്‍ ആചരിച്ചു. രാവിലെ 7.30 നു സഭ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് വാഴപ്പിള്ളിയുടെ കാര്‍മികത്വത്തില്‍ കബറിങ്കല്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ചു. തുടര്‍ന്നു ധൂപപ്രാര്‍ത്ഥനയും കൈമുത്തും നേര്‍ച്ചയും ഉണ്ടായിരുന്നു. യാക്കോബായ സഭയിലെ വൈദീകനായ ഫാ. വികാസ് വടക്കന്‍ സഹകാര്‍മികനായിരുന്നു. ഇടവക സെക്രട്ടറി ബാബു ചെമ്മണൂര്‍, ട്രഷറര്‍ റെജി കുണ്ടുകുളങ്ങര എന്നിവര്‍ അടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!