പാപ്പാളി ബീച്ചില്‍ കാറ്റാടി മരം തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

138

പുന്നയൂര്‍ക്കുളം പാപ്പാളി ബീച്ചില്‍ കാറ്റാടി മരം തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പോന്നോത്ത് സലീമിന്റെ ഭാര്യ ഫാത്തിമ(47)യാണ് മരിച്ചത്. ജൂണ്‍ 26 നാണ് സംഭവം. തലയിലും കഴുത്തിലും നട്ടെല്ലിലും സാരമായി പരിക്കേറ്റ ഇവര്‍ തൃശൂര്‍ ദയ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.