അണ്ടത്തോട് സെന്റര്‍ ദേശിയ പാതയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. അണ്ടത്തോട് തങ്ങള്‍പടി സ്വദേശി കെ പി ആറ്റക്കോയ തങ്ങള്‍ (72)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ആറ്റക്കോയ തങ്ങള്‍ യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയും ഇതേ ദിശയില്‍ പോയിരുന്ന പൊന്നാനി സ്വാദേശിയുടെ കാറും ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ ആറ്റക്കോയ തങ്ങളെ മൂന്നയിനി വി കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കണ്ണാത്ത് കബീനും, കാര്‍ ഡ്രൈവര്‍ വി ഹരികുമാറിനും പരിക്കേറ്റിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശെനിയാഴ്ച്ച രാത്രിയിലാണ് തങ്ങള്‍ മരിച്ചത്. ഉമ്മു, പരേതയായ കുഞ്ഞുമുത്തു ബീവി എന്നിവര്‍ ഭാര്യമാര്‍ ആണ്. അക്ബര്‍ തങ്ങള്‍, കുഞ്ഞാറ്റ ബീവി, സുഹര്‍ബാന്‍ ബീവി എന്നിവര്‍ മക്കളാണ്.
Home Bureaus Punnayurkulam അണ്ടത്തോട് സെന്റര്‍ ദേശിയ പാതയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു.