വെളിയങ്കോട് കോണ്‍ക്രീറ്റ് ബീമില്‍ ബുള്ളറ്റ് ഇടിച്ചുകയറി ബന്ധുക്കളായ രണ്ടു പേര്‍ മരിച്ചു

179

വെളിയങ്കോട് ദേശീയപാതയില്‍ പാലത്തിന്റെ നിര്‍മാണത്തിനായുള്ള കോണ്‍ക്രീറ്റ് ബീമില്‍ ബുള്ളറ്റ് ഇടിച്ചുകയറി ബന്ധുക്കളായ രണ്ടു പേര്‍ മരിച്ചു. വെളിയങ്കോട് പള്ളിത്താഴത്ത് ശിഹാബിന്റെ മകന്‍ 20 വയസുള്ള ആഷിഖ്, ശിഹാബിന്റെ സഹോദരി ഷാഹിദയുടെയും പൊന്നാനി കറുകത്തിരുത്തി വളവ് മാട്ടേരിവളപ്പില്‍ ഷെരീഫിന്റെയും മകന്‍ 19 വയസുള്ള ഫാസില്‍ എന്നിവരാണു മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെയാണ് അപകടം. ദേശീയപാത നവീകരണത്തിനായി പാലത്തിന്റെ നിര്‍മാണത്തിനു തയ്യാറാക്കിയ കോണ്‍ക്രീറ്റ് ബീമില്‍ ഇരുവരും യാത്ര ചെയ്തിരുന്ന ബുള്ളറ്റ് ഇടിച്ചുകയറുകയായിരുന്നു. രാത്രിയും, മഴയുമായതിനാലും കോണ്‍ക്രീറ്റ് ബീം കാണാത്തതാണ് അപകടത്തിനു കാരണമായത്.