പുന്നക്കോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്ത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ബിജെപി പ്രതിഷേധം

78

എരുമപ്പെട്ടി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പുന്നക്കോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്ത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ബി.ജെ.പി യുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മണ്‍പാത്ര നിര്‍മ്മാണ തൊഴില്‍ ചെയ്യുന്ന നിരവധി കുടുംബങ്ങള്‍ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. പഞ്ചായത്തിന്റെ എസ്.സി. ഫ്‌ളാറ്റിലേക്കുമുള്ള വഴിയും ഇതാണ്. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് കാല്‍നടയാത്രയ്ക്ക് പോലും അനുയോജ്യമല്ല. മഴപെയ്തതോടെ റോഡ് ചെളികുണ്ടായി മാറി. വാര്‍ഡ് മെമ്പറുടേയും പഞ്ചായത്ത് ഭരണസമിതിയുടേയും അനാസ്ഥ തുടരുകയാണെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് വരുമെന്ന് ബി.ജെ.പി അറിയിച്ചു. പ്രതിഷേധ യോഗം ബിജെപി എരുമപ്പെട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ ്കുട്ടഞ്ചേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിഷ്ണു അമ്പാടി അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി രാമചന്ദ്രന്‍ മങ്ങാട്, മനീഷ് വള്ളിക്കാട്ടിരി, കെ.ജി. സന്ദീപ്, ഒ.എം.സതീഷ്, എം.സി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.