ഗ്രാസ് വേ കളറിംഗ് ഡ്രീംസ് ക്യാംപയിന്‍ സെന്റ് സേവിയേഴ്‌സ് നഴ്‌സറി സ്‌കൂളില്‍ പൂര്‍ത്തികരിച്ചു

46

ഗ്രാസ് വേ ഗ്രാമ്യ സംസ്‌കൃതിയുടെ നേതൃത്വത്തില്‍ മേഖലയിലെ വിദ്യാലയങ്ങളുടെ ചുവരുകള്‍ ചിത്രം വരച്ച് വര്‍ണ്ണാഭമാക്കുന്നു. ഗ്രാസ്വേ കളറിംഗ് ഡ്രീംസ് എന്ന പേരില്‍ നടത്തിയ ക്യാംപയിന്‍ സെന്റ് സേവിയേഴ്‌സ് നഴ്‌സറി സ്‌കൂളില്‍ പൂര്‍ത്തികരിച്ചു. വിഷ്ണു, പ്രശാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗ്രാസ്വേ പ്രവര്‍ത്തകരെ വേലൂര്‍ സെന്റ് സേവിയേഴ്‌സ് പള്ളി വികാരി ഫാദര്‍ റാഫേല്‍ താണിശ്ശേരി മൊമെന്റോ നല്‍കി അനുമോദിച്ചു. ചടങ്ങില്‍ സാബു കുറ്റിക്കാട്ട് കൈക്കാരന്മാരായ നിധിന്‍ അറയ്ക്കല്‍, ഡൊമിനിക് മുളയ്ക്കല്‍, സൈമണ്‍ ഒലക്കേങ്കില്‍, സിസ്റ്റര്‍ ട്രീസ, സിസ്റ്റര്‍ മരിയറ്റ, ഗ്രാസ്വേ പ്രസിഡന്റ് രാംപാണ്ഡേ, വൈസ് പ്രസിഡന്റ് ആന്റു, സെക്രട്ടറി റിന്‍സി, ട്രഷറര്‍ വിജിത മറ്റംഗങ്ങളും സംബന്ധിച്ചു.