കടല്‍ഭിത്തികള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; റോഡ് ഉപരോധിച്ചു

101

കടപ്പുറം പഞ്ചായത്തിലെ കടല്‍ക്ഷോഭ പ്രദേശങ്ങളില്‍ അടിയന്തിരമായി കടല്‍ഭിത്തികള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തീരദേശവാസികളുടെ പ്രതിഷേധം. കടല്‍ക്ഷോഭത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തീരദേശവാസികള്‍ അഞ്ചങ്ങാടി വളവില്‍ റോഡ് ഉപരോധിച്ചാണ് പ്രതിഷേധിച്ചത്. മേഖലയിലെ പ്രധാന റോഡായ അഹമ്മദ് ഗുരുക്കള്‍ റോഡാണ് നാട്ടുകാര്‍ ഉപരോധിച്ചത്. പോലിസ് എത്തി പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചെറിയ തോതില്‍ വാക്കേറ്റമുണ്ടായി. പിന്നീട് പോലീസ് ഇടപെടലില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയി.