ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയത്തിലെ ദുക്‌റാന തിരുന്നാളിന് കൊടിയേറി

81

കുന്നംകുളം ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ ജൂലൈ 3ന് ആഘോഷിക്കുന്ന ദുക്‌റാന തിരുന്നാളിന് കൊടിയേറി. ഞായറാഴ്ച്ച രാവിലെ 6.30 ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പള്ളി വികാരി ഫാ.തോമസ് ചൂണ്ടല്‍ കൊടിയേറ്റം നിര്‍വഹിച്ചു. ക്രമീകരണങ്ങള്‍ക്ക് കൈകാരന്‍മാരായ സാമുവല്‍ തരകന്‍, പാറയ്ക്കല്‍ ഷിജു, ഷാജി മണ്ടുംപാല്‍, ജനറല്‍ കണ്‍വീനര്‍ ബിനോയ് തോമസ്, ജോ. കണ്‍വീനര്‍ ഇ.പി ജസ്റ്റസ് തുടങ്ങിയവര്‍ നേതൃത്യം നല്‍കി.