കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിലെ ദീപ്തി കുടുംബശ്രീ യൂണിറ്റിന്റെ രജതജൂബിലി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. നമ്പഴിക്കാട് സി.എ.ഫ്രാന്‍സിസിന്റെ വസതിയില്‍ വെച്ച് നടന്ന രജതജൂബിലി വാര്‍ഷികാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ കേക്ക് മുറിച്ച ശേഷം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് റൂബി ഫ്രാന്‍സിസ് അധ്യക്ഷയായി. ദീപ്തി കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി ജിനി ലോയിഡ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ രമ ബാബു, ടി.ഒ. ജോയ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ പുഷ്പലത സുധാകരന്‍, സി.ഡി.എസ് അംഗം രജിത, എ.ഡി.എസ്. അംഗം ഗീത രാജു, യൂണിറ്റ് ഭാരവാഹികളായ സ്വപ്ന ദിനേശന്‍, മിനി ജോസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിച്ച വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി.
ADVERTISEMENT