വിവിധ ആവശ്യങ്ങളുന്നയിച്ച് സേവ് ഗുരുവായൂര്‍ മിഷന്‍ പ്രസിഡണ്ടും നടനുമായ ശിവജി ഗുരുവായൂര്‍, ജനറല്‍ സെക്രട്ടറി അജു എം ജോണി എന്നിവരുടെ അനിശ്ചിതകാല നിരാഹാരം രണ്ടാം ദിവസവും തുടരുന്നു. ഗുരുവായൂര്‍ ക്ഷേത്രനഗരിയിലെ തെരുവോരങ്ങളില്‍ കഴിയുന്നവരെ നഗരസഭയും ദേവസ്വവും മുന്‍കൈയെടുത്തു പുനരധിവസിപ്പിക്കുക, റെയില്‍വേ മേല്‍പ്പാലത്തിന് താഴെ സാമൂഹ്യവിരുദ്ധരെ സംരക്ഷിക്കുന്ന നിലപാട് തിരുത്തുക, ക്ഷേത്രനഗരിയില്‍ വര്‍ദ്ധിച്ചുവരുന്ന മോഷണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സേവ് ഗുരുവായൂര്‍ മിഷന്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ മുതല്‍ നിരാഹാരം ആരംഭിച്ചത്.
ADVERTISEMENT