നെല്ലുവായ് ശ്രീധന്വന്തരീ ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിച്ച സ്‌തോത്ര മണ്ഡപത്തിന്റെ സമര്‍പ്പണം നിര്‍വ്വഹിച്ചു.

എരുമപ്പെട്ടി നെല്ലുവായ് ശ്രീധന്വന്തരീ ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിച്ച സ്‌തോത്ര മണ്ഡപത്തിന്റെ സമര്‍പ്പണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ഡോ.എം.കെ.സുധര്‍ശന്‍ നിര്‍വ്വഹിച്ചു. ദേവസ്വം ബോര്‍ഡ് മെമ്പര്‍ പ്രേംരാജ് ചൂണ്ടലാത്ത് അധ്യക്ഷനായി. ഡല്‍ഹി സ്വദേശികളായ ബാലഗോപാലനും പത്‌നി പ്രമീളയുമാണ് സ്‌തോത്ര മണ്ഡപം സംഭവനയായി നല്‍കിയത്. ഇവരേയും മണ്ഡപത്തിന്റെ ശില്പി ആര്‍ട്ടിസ്റ്റ് ഇ.വി.സന്തോഷിനേയും ചടങ്ങില്‍ ആദരിച്ചു. ദേവസ്വം അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ.കെ.കല, ദേവസ്വം ഓഫീസര്‍ പി.ബി.ബിജു, ധന്വന്തരീ ആയൂര്‍വേദ ആശുപത്രി വികസന സമിതി ചെയര്‍മാന്‍ പി.സി.അബാല്‍ മണി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image