28.9 C
Kunnamkulam
Saturday, July 18, 2026
Home Bureaus Perumpilavu സിഗ്നല്‍ ലെറ്റുകള്‍ സ്ഥാപിക്കണമെന്നും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കേരള കോണ്‍ഗ്രസ്സ്

സിഗ്നല്‍ ലെറ്റുകള്‍ സ്ഥാപിക്കണമെന്നും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കേരള കോണ്‍ഗ്രസ്സ്

കുന്നംകുളം നിയോജകമണ്ഡലത്തിലെ കടവല്ലൂര്‍ കല്ലുംപുറം സെന്ററിലും, പാറേമ്പാടം പോര്‍ക്കുളം റോഡ് എന്നിവിടങ്ങളിലും അടിയന്തിരമായി സിഗ്നല്‍ ലെറ്റുകള്‍ സ്ഥാപിക്കണമെന്നും, സിഗ്നല്‍ നിലച്ച പെരുമ്പിലാവ് സെന്റര്‍, അക്കിക്കാവ് ബൈപാസ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ കാലങ്ങളായി നിശ്ചലമായ സിഗ്‌നല്‍ ലൈറ്റുകളുടെ കേടുപാടുകള്‍ പരിഹരിക്കണമെന്നും, തകര്‍ന്നു കിടക്കുന്ന ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നും കേരള കോണ്‍ഗ്രസ്സ് കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റി അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗം കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.റ്റി പോള്‍ ഉത്ഘാടനം ചെയ്തു. ജോണ്‍സന്‍ ചുങ്കത്ത് അധ്യക്ഷത വഹിച്ചു. കെ.ടി യു.സി സീസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് പുലിക്കോടന്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ബിജു പാപ്പച്ചന്‍ പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സിറില്‍ പി ജോണ്‍, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡണ്ട് ബിജോയ് പാപ്പച്ചന്‍, നിയോജകമണ്ഡലം ഭാരവാഹികളായ ഡേവിസ് ഒലക്കേങ്കില്‍, ഡേവിസ് വേലൂര്‍, ജസ്റ്റിന്‍ വേലൂര്‍, കേരള വനിതാ കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം കണ്‍വീനര്‍ ലിഷ ബിജു, മണ്ഡലം പ്രസി ഡണ്ടുമാരായ ബാബു വേലൂര്‍, തമ്പി തറയില്‍, വില്‍സന്‍ ചെറുവത്തൂര്‍, ബെന്‍സന്‍ ബാബു, കെ.എസ്.സി. കണ്‍വീനര്‍ ബിനില്‍ മണ്ടുംമ്പാല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

ADVERTISEMENT
error: Content is protected !!