എരുമപ്പെട്ടി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. ശ്രീദുര്‍ഗ മാതൃസമിതിയുടേയും ദേശവാസികളുടേയും നേതൃത്വത്തിലാണ് പതിനൊന്നാമത് ദേശവിളക്കും അന്നദാനവും നടത്തിയത്. നെല്ലുവായി ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ നിന്നും ഉടുക്കു വാദ്യത്തിന്റെയും താലങ്ങളുടെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിച്ചു.
കേരളത്തിനകത്തും പുറത്തും പ്രശസ്തരായ മാട്ട് വീട്ടില്‍ ഗോവിന്ദന്‍നായര്‍ സ്മാരക വിളക്ക് സംഘം, പട്ടിശ്ശേരി വിളക്ക് സംഘവുമാണ് വിളക്കിന് കാര്‍മികത്വം വഹിച്ചത്.അയ്യപ്പജനനം,പാല്‍ക്കുടം എഴുന്നള്ളിപ്പ്,പൊലിപ്പാട്ട്,കനലാട്ടം, വെട്ട്,തട എന്നിവ നടന്നു.ക്ഷേത്രസമിതി പ്രസിഡന്റ് നാരായണന് അമ്പക്കാട്ട്,സെക്രട്ടറി ലീല ഉണ്ണികൃഷ്ണന്, വിളക്ക് കമ്മറ്റി പ്രസിഡന്റ് ശാന്ത കുട്ടപ്പന് എന്നിവര്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്കി.



