കടവല്ലൂര്‍ പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി

2026-27 വര്‍ഷത്തെ ജനീകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കടവല്ലൂര്‍ പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി. വിവിധ വാര്‍ഡുകളില്‍ നടന്ന ഗ്രാമസഭകളില്‍ നിന്നും വന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ചുകൊണ്ട് തയ്യാറാക്കിയ കരട് പദ്ധതി രേഖയുടെ പ്രകാശനവും നടന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാര്‍ കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ 2026-27 വര്‍ഷത്തെ കരട് പദ്ധതി രേഖയുടെ പ്രകാശനവും നടത്തി.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ടീച്ചര്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രഭാത് മുല്ലപ്പിള്ളി, ഹസീന അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ കേരളോത്സവത്തില്‍ കടവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് ചൊവ്വന്നൂര്‍ ബ്ലോക്കിനെ പ്രതിനിധീകരിച്ചു ആര്‍ച്ചറിയില്‍ ഒന്നാം സ്ഥാനം ലഭിച്ച റോഷനും,യോഗയില്‍ രണ്ടാം സ്ഥാനം ലഭിച്ച അതുല്‍കൃഷ്ണക്കും ഉപഹാരം നല്‍കി അനുമോദിച്ചു. യോഗത്തിന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം സലിം സ്വാഗതവും, സെക്രട്ടറി കെ.ആര്‍ രേഖ നന്ദിയും പറഞ്ഞു.

 

 

ADVERTISEMENT