സ്‌കൂട്ടര്‍ യാത്രയ്ക്കിടെ ചമ്മന്നൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

281

സ്‌കൂട്ടര്‍ യാത്രയ്ക്കിടെ ചമ്മന്നൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. ചമ്മന്നൂര്‍ വടക്കേകുന്ന് ചുള്ളിക്കാരന്‍ റോഡ് താഴത്തേല്‍ അബ്ദുല്‍ റഷീദ് (61) ആണ് കുഴഞ്ഞു വീണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം. ജോലി ആവശ്യാര്‍ഥം പുന്നയൂരിലേക്ക് പോവുന്നതിനിടെ തടാകം പെട്രോള്‍ പമ്പിന് സമീപമാണ് കുഴഞ്ഞു വീണത്. തുടര്‍ന്ന് ഇത് വഴി പോവുകയായിരുന്ന അഭയം വളണ്ടിയര്‍മാര്‍ വടക്കേക്കാട് സാമുഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പോലീസ് നടപടികള്‍ക്ക് ശേഷം കാരുണ്യം ആംബുലന്‍സ് പ്രവര്‍ത്തകര്‍ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ ഫാത്തിമ, മക്കള്‍ : ഫസല്‍ റഹ്‌മാന്‍, മുഹമ്മദ് യാസര്‍, ഫൗസിയ.