കെ.പി വത്സലന്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണം എന്‍.കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു

56

ചാവക്കാട് നഗരസഭ ചെയര്‍മാനായിരിക്കെ കൊല്ലപ്പെട്ട കെ.പി.വത്സലന്റെ സ്മരണാര്‍ത്ഥം നഗരസഭ നടത്തി വരുന്ന എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. കെപി വത്സലന്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണം ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ അക്ബര്‍ നിര്‍വഹിച്ചു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ.ടി.പി സേതുമാധവന്‍ മുഖ്യപ്രഭാഷണവും പുരസ്‌കാര വിതരണവും നടത്തി. നഗരസഭാ പരിധിയില്‍ താമസിക്കുന്ന എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് നേടിയവര്‍, മത്സ്യതൊഴിലാളി, ബീഡി തൊഴിലാളി, ചുമട്ടുതൊഴിലാളി, പട്ടികജാതി എന്നീ വിഭാഗങ്ങളില്‍ നിന്നും മികച്ച വിജയം നേടിയവര്‍, നഗരസഭ ജീവനക്കാരുടെ മക്കളായ വിദ്യാര്‍ത്ഥികള്‍, എസ്.എസ്.എല്‍.സിപരീക്ഷയില്‍ 100% വിജയം നേടിയ വിദ്യാലയങ്ങള്‍ എന്നിവരെയാണ് കെ.പി.വത്സലന്‍ സ്മാരക എന്‍ഡോവ്‌മെന്റ് നല്‍കി നഗരസഭ ആദരിച്ചത്.