ശ്രദ്ധേയമായി ഭിന്നശേഷി കലോത്സവം

ഭിന്നശേഷി സമൂഹത്തിന്റെ സര്‍ഗാവിഷ്‌കാരങ്ങള്‍ക്ക് പൊതുവേദിയൊരുക്കി കടങ്ങോട് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി. ഭിന്നശേഷി ജനതയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ സമൂലമായ മാറ്റം വരുത്താനും, സഹതാപത്തിനു പകരം അവരെ ചേര്‍ത്തുപിടിക്കാനും സമൂഹത്തെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്.ജില്ല പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പി.എസ്. പുരുഷോത്തമന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം അധ്യക്ഷ ലളിത ഗോപി, മെമ്പര്‍ കെ.കെ. മണി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രമണി രാജന്‍, ടി.പി.ലോറന്‍സ്, ബീന രമേഷ്, മെമ്പര്‍മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ എം.വി.ലീജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ADVERTISEMENT