എരുമപ്പെട്ടി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മുട്ടകോഴി വിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രദേശത്ത് കോഴി മുട്ട ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുക്കള മുറ്റത്ത് കോഴി വളര്‍ത്തല്‍ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും 6 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 500 പേര്‍ക്ക് 5 എണ്ണം വീതം 2500 കോഴി കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 150 പേര്‍ക്ക് 45 മുതല്‍ 60 ദിവസം വരെ പ്രായമുള്ള കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുണ്ടന്നൂര്‍ ചുങ്കം ഹെല്‍ത്ത് സെന്ററില്‍ നടന്ന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ലിഷ, ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍ സ്മിത ഐ.കൂത്തൂര്‍, അറ്റന്‍ഡര്‍ കെ.ആര്‍.അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.