കടങ്ങോട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മുട്ടക്കോഴി വിതരണം ആരംഭിച്ചു. പഞ്ചായത്ത് അംഗം കെ.ആര്.സിമി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. വെറ്ററിനറി ഡോക്ടര്‍ മനോജ് തെറ്റയില്‍ പദ്ധതി വിശദീകരണം നടത്തി. പ്രദേശത്ത് കോഴിമുട്ട ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുക്കള മുറ്റത്ത് കോഴി വളര്‍ത്തല്‍ എന്ന പേരില്‍ പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കുന്നത്. 1300 പേര്‍ക്ക് 5 വീതം ആകെ 6500 കോഴി കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്.