ചാവക്കാട് നഗരസഭയുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികള്‍ക്കുള്ള ധാതുലവണ മിശ്രിത വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു. നഗരസഭ വെറ്ററിനറി ഡോക്ടര്‍ ജി.ഷര്‍മിള, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.വി. മുഹമ്മദ് അന്‍വര്‍, മുന്‍ ചെയര്‍മാനും നഗരസഭ കൗണ്‍സിലറുമായ എം.ആര്‍. രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ ശ്രീജി സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു. 2 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി
നടപ്പിലാക്കിയത്.