24.4 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam ഹരിത കര്‍മ്മ സേന അംഗങ്ങളുടെ അനുഭവക്കുറിപ്പ് പ്രകാശനവും മഴക്കാലക്കിറ്റ്, മൊബൈല്‍ ഫോണ്‍ വിതരണവും

ഹരിത കര്‍മ്മ സേന അംഗങ്ങളുടെ അനുഭവക്കുറിപ്പ് പ്രകാശനവും മഴക്കാലക്കിറ്റ്, മൊബൈല്‍ ഫോണ്‍ വിതരണവും

123

പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന അംഗങ്ങളുടെ അനുഭവക്കുറിപ്പായ ധ്വനിയുടെ പ്രകാശനവും മഴക്കാലക്കിറ്റ് വിതരണവും മൊബൈല്‍ ഫോണ്‍ വിതരണവും നടന്നു. പഞ്ചായത്ത് ഹാളില്‍ നടന്ന വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.കെ നിഷാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷന്‍മാരായ ആലത്തയില്‍ മൂസ, പ്രേമ സിദ്ധാര്‍ത്ഥന്‍, അസിസ്റ്റന്റ് സെക്രട്ടറി സി എസ് രശ്മി , വി.ഇ.ഒ ജിറ്റോ, വാര്‍ഡ് മെമ്പര്‍മാര്‍, ഐ ആര്‍ ടി സി ജില്ല കോര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ രാജന്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. മലപ്പുറം ഐ ആര്‍ ടി സി കോര്‍ഡിനേറ്റര്‍ സുധീഷ് , ഫിനാന്‍ഷ്യല്‍ ലിറ്ററസി അസോസിയേറ്റ്‌സ് ചാവക്കാട് ബ്ലോക്കിലെ ഷമീന എന്നിവര്‍ ബോധവത്കരണ ക്ലാസ്സ് നയിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ടീച്ചര്‍ സ്വാഗതവും, ഐ.ആര്‍.ടി.സി കോര്‍ഡിനേറ്റര്‍ ബബിത നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!