24.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam ഞമനേങ്ങാട് പണ്ടാരപ്പറമ്പില്‍ സന്തോഷിന്റെ വേര്‍പാടില്‍ അനുശോചിച്ച് യോഗം ചേര്‍ന്നു

ഞമനേങ്ങാട് പണ്ടാരപ്പറമ്പില്‍ സന്തോഷിന്റെ വേര്‍പാടില്‍ അനുശോചിച്ച് യോഗം ചേര്‍ന്നു

വടക്കേക്കാട് ഞമനേങ്ങാട് ബാഡ്മിന്റണ്‍ ക്ലബ് അംഗം ഞമനേങ്ങാട് പണ്ടാരപ്പറമ്പില്‍ സന്തോഷിന്റെ വേര്‍പാടില്‍ അനുശോചിച്ച് യോഗം ചേര്‍ന്നു. ചക്കിത്തറ എന്‍.ബി.സി ഇന്‍ഡോര്‍ കോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തില്‍ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് നബീല്‍ എന്‍ എം കെ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം സരിത ഷാജി, ബ്ലോക്ക് മെമ്പര്‍ ബിജു പള്ളിക്കര, കെ.വി ജിതേഷ് കുമാര്‍, ഹുസൈന്‍ ചാവക്കാട്, ജയന്‍ കണ്ടാണിശ്ശേരി, ടി. കൃഷ്ണദാസ്, കെ.ടി ബാബു, ജോണ്‍സന്‍ വെള്ളറ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. ക്ലബ് സെക്രട്ടറി രമേഷ് ചേമ്പില്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് ഇ.വി സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!