ട്രാക്കിലെ പോരില്‍ കിരീടമാര്‍ക്ക്? അര പോയിന്റ് വ്യത്യാസത്തില്‍ ഒന്ന്, രണ്ട് സ്ഥാനക്കാര്‍

മൂന്നു ദിവസമായി കുന്നംകുളം സിനിയര്‍ ഗ്രൗണ്ട് സിന്തറ്റിക്ക് ട്രാക്കില്‍ നടന്നു വരുന്ന തൃശൂര്‍ ജില്ലാ കായികമേള സമാപനത്തിലേക്ക്. ഏതാനും ഇനങ്ങളില്‍ മാത്രമാണ് ഇനി മത്സരങ്ങള്‍ പൂര്‍ത്തിയാകാനുള്ളത്.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഒന്നാമതെത്തിയ ചാലക്കുടിയെ പിന്നിലാക്കി പോയിന്റ് പട്ടികയില്‍ തൃശൂര്‍ ഈസ്റ്റ് വീണ്ടും മുന്നിലെത്തി. 144 പോയിന്റാണ് നിലവില്‍ ഈസ്റ്റ് ഉപജില്ലക്കുള്ളത്. അരപ്പോയിന്റിന്റെ വ്യത്യാസത്തില്‍ ചാലക്കുടി 135.5 പോയിന്റുമായി രണ്ടാം സ്ഥാനത്തും ചാവക്കാട് ഉപജില്ല 105 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. ആതിഥേയരായ കുന്നംകുളം 69.5 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

സ്‌കൂളുകളില്‍ ചാവക്കാട് ഉപജില്ലയിലെ ശ്രീകൃഷ്ണ എച്ച്എസ്എസ് 6 സ്വര്‍ണം 9 വെള്ളി 7 വെങ്കലം എന്നിവ നേടി 64 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ആധിപത്യം തുടരുന്നു. ചാലക്കുടി ഉപജില്ലയിലെ മേലൂര്‍ സെന്റ് ജോസഫ്‌സ് ഹൈ സ്‌കൂളാണ് 51 അര പോയിന്റോടെ രണ്ടാം സ്ഥാനത്ത്. 5 സ്വര്‍ണം 7 വെള്ളി 6 വെങ്കലം എന്നിങ്ങനെയാണ് മേലൂര്‍ സ്‌കൂളിന്റെ മെഡല്‍ നേട്ടം. മൂന്നാം സ്ഥാനത്തുള്ള മാള ഉപജില്ലയിലെ ആളൂര്‍ ആര്‍ എം എച്ചഎസ്എസിനു 7 സ്വര്‍ണം 4 വെള്ളി ഒരു വെങ്കലം മെഡലുകളോടെ 48 പോയിന്റാണ്.

ADVERTISEMENT