24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Kunnamkulam മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ‘ഡോക്ടര്‍സ് മീറ്റ് 2026’ നടന്നു

മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ‘ഡോക്ടര്‍സ് മീറ്റ് 2026’ നടന്നു

66

കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ‘ഡോക്ടര്‍സ് മീറ്റ് 2026’ സംഘടിപ്പിച്ചു. മലങ്കര മെഡിക്കല്‍ മിഷന്‍ സെക്രട്ടറി കെ. പി. സേക്‌സണ്‍ന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും കുടുംബാംഗങ്ങളും ആശുപത്രി എക്സി.കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. മുന്‍ സെക്രട്ടറിമാരായ പ്രൊഫസര്‍ സിസി ഉട്ടൂപ്പ്, ജിന്നി കുരുവിള, ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ മോഹന്‍ തോമസ്, ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ . സാറാ തോമസ് പള്‍മണോളജി വിഭാഗം മേധാവി ഡോക്ടര്‍ അഖില്‍ പോള്‍, ന്യൂ റോളജി വിഭാഗത്തിലെ ഡോക്ടര്‍ . സാബു ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ഡോക്ടര്‍മാരെ ആദരിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി.

 

ADVERTISEMENT
error: Content is protected !!