മരത്തംകോട് പൊതുശ്മാശനത്തിന് സമീപം നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കടങ്ങോട് പഞ്ചായത്ത് 18-ാ0 വാര്‍ഡില്‍ ശ്മശാനത്തിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലാണ് ദിവസങ്ങള്‍ പഴക്കമുള്ള നിലയില്‍ നായ്ക്കളുടെ ജഡം കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണോ ചത്തത് എന്ന് വ്യക്തമല്ല. ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്നാണ് നാട്ടുകര്‍ വിവരമറിഞ്ഞത്. ഈ മേഖലയില്‍ പൊതുവെ നായ് ശല്യം ഉള്ളതായും, നിരവധി തവണ പഞ്ചായത്തില്‍ അറിയിച്ചിരുന്നുവെന്നും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.



