കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ എരുമപ്പെട്ടി സ്വദേശി സാന്‍ഡ്ര ഐറിന് ഇരട്ട സ്വര്‍ണം. റെസ്ലിംഗില്‍ സബ് ജൂനിയര്‍ 42 കി.ഗ്രാം വിഭാഗത്തിലും ജൂഡോ 40 കി.ഗ്രാം വിഭാഗത്തിലുമാണ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ അമേച്ച്വര്‍ മത്സരങ്ങളിലും സ്വര്‍ണം നേടിയിരുന്നു. എരുമപ്പെട്ടി കുറ്റിക്കാട്ടില്‍ റിനോള്‍ഡ് തോമസ് ആതിര ദമ്പതികളുടെ മകളാണ് സാന്‍ഡ്ര ഐറിന്‍.
ADVERTISEMENT