കൂനംമൂച്ചി സെന്റഫ്രാന്‍സിസ് സേവിയേഴ്സ് ദേവാലയത്തില്‍ പൗരോഹിത്യ രജത ജൂബിലിയുംദേവാലയം പുതുക്കി പണിതതിന്റെ രജത ജൂബിലിയുംഇടവകദിനവും ആഘോഷിച്ചു. ഇടവക വികാരിയും ജൂബിലേറിയനുമായ ഫാ. ജെയ്‌സണ്‍ മാറോക്കി മുഖ്യകാര്‍മ്മികനായി നടന്ന ദിവ്യബലിക്ക് ദേവാലയം നവീകരിച്ച ഘട്ടത്തില്‍ വികാരിയായിരുന്ന ഫാ.സൈമണ്‍ തേര്‍മഠം സഹകാര്‍മ്മികനായി. ഇടവകാംഗവും പാവറട്ടി സെന്റ് ജോസഫ്സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജോസ് കിടങ്ങന്‍ സന്ദേശം നല്കി. തുടര്‍ന്ന് സ്‌നേഹവിരുന്നിനു ശേഷം, ദേവാലയം ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍, മെല്‍ബന്‍ രൂപത ബിഷപ് എമിരറ്റ്‌സ് . മാര്‍ .ബോസ്‌കോ പുത്തൂര്‍, ജൂബിലി ഉദ്ഘാടനവും ഡയാലിസിസ് ഫണ്ട് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജെയ്‌സന്‍ കുനംപ്ലാക്കല്‍ ജൂബിലി ആശംസ അര്‍പ്പിച്ച ശേഷം വികാരിയെ ആദരിച്ചു.



